ഹെലികോപ്റ്റര്‍ അപകടം : പ്രസിഡന്റിനെ മൃതദേഹം കണ്ടെത്തി #International_News

 


 ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ജുൽഫായ് വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ പിൻഗാമിയായാണ് പ്രസിഡൻ്റ് ഇബ്രാഹിം റൈസി അറിയപ്പെടുന്നത്. റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവൻ അമിറബ്ദുള്ളയും സഞ്ചരിച്ച ഹെലികോപ്റ്റർ കിഴക്കൻ അസർബൈജാനിൽ തകർന്നുവീണു. ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിൻ, അസർബൈജാൻ ഗവർണർ മാലെക് റഹ്മതി, അസർബൈജാൻ ഇമാം മുഹമ്മദ് അലി ആലെ ഹാഷിം എന്നിവരാണ് മരിച്ച നേതാക്കൾ.

MALAYORAM NEWS is licensed under CC BY 4.0