'എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണ്'
കണ്ണൂരിൽ നിങ്ങൾക്ക് ഇങ്ങനെ ഒരു ബോർഡ് കാണുവാൻ കഴിയും, സ്വന്തം കൈപ്പടയിൽ എഴുതി ഗെയ്റ്റിൽ തൂക്കിയ ഈ ബോർഡിന് മുന്നിൽ പലരും സങ്കടത്തോടെ നോക്കി നിൽക്കുന്നതും കണ്ടേക്കാം. അതെ, രണ്ടു രൂപാ ഡോക്റ്റർ എന്ന പേരിൽ കണ്ണൂരിൽ അറിയപ്പെടുന്ന ജനകീയ ഡോക്റ്റർ രൈരു ഗോപാല്‍ പരിശോധന താൽകാലികമായി അവസാനിപ്പിക്കുകയാണ്. 50 വർഷത്തിലേറെയായി രോഗികൾക്കൊപ്പം ജീവിച്ച ഡോക്ടർ രൈരു ജനങ്ങൾക്ക് വെറും ഡോക്റ്റർ മാത്രമല്ലായിരുന്നു. ഇനി ഇങ്ങനെയൊരു ഡോക്ടർ ഉണ്ടാകില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്. അത്യാഹിത സേവനങ്ങൾ വാണിജ്യവൽക്കരിക്കപ്പെട്ട കാലത്ത് കണ്ണൂരിൻ്റെ ആരോഗ്യത്തെ സൗജന്യമായി പരിചരിച്ച ജനപ്രിയ ഡോക്ടർ രൈരു ഗോപാൽ എന്നും വ്യത്യസ്തമായിരുന്നു.
18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും സാന്ത്വനവും നൽകിയാണ് ഡോക്ടർ വിരമിക്കുന്നത്. രൈരു ഗോപാൽ അറിയപ്പെടുന്നത് രണ്ട് രൂപ ഡോക്ടർ എന്നാണ്. മരുന്നും പരിശോധനയും ഉൾപ്പെടെ 40ഉം 50ഉം രൂപ മാത്രമാണ് രോഗികളിൽ നിന്ന് വാങ്ങുന്നത്. ഒരു വീട്ടിൽ പരിശോധനയ്ക്ക് വന്നപ്പോൾ കണ്ട ദയനീയാവസ്ഥയാണ് ഡോക്ടർ രൈരുവിനെ വ്യത്യസ്ത വഴിയിലേക്ക് നയിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് ഡോ. രൈരു ഗോപാലിൻ്റെ കൃതി. ജോലിക്ക് പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമായ വിധത്തിലാണ് പരിശോധന സമയം. പുലർച്ചെ മൂന്നു മണി മുതൽ ഡോക്ടറുടെ പരിശോധന തുടങ്ങിയിരുന്നു. അന്ന് 300-ലധികം രോഗികളുണ്ടാകും.
താണ മാണിക്ക കാവിനടുത്തെ വീട്ടില്‍ രാവിലെ ആറര മുതല്‍ രോഗികളെത്തി
തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന
നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കന്‍ വിളിക്കാനുമൊക്കെ
സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ
കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയില്‍ സഹായിക്കാനുണ്ടാകും. മകന്‍ ഡോ.
ബാലഗോപാലും ഈ വഴിയില്‍ തന്നെ. പരിശോധിക്കാന്‍ വയ്യാതായതോടെയാണ് ഒപി
നിര്‍ത്തുന്നത്. കണ്ണൂക്കര സ്‌കൂളിന്റെ മുന്‍ വശമുള്ള വാടക വീട്ടിലും
മുമ്പ് പരിശോധന നടത്തിയിരുന്നു.
പിതാവ് കണ്ണൂരിലെ ഡോ. എ ഗോപാലന്‍ നമ്പ്യാരുടെ വഴിയിലാണ് മക്കളായ നാല്
ആണ്‍മക്കളും കടന്നുപോകുന്നത്. ഡോ. രൈരു ഗോപാലനും ഡോ. വേണുഗോപാലും ഡോ.
രാജഗോപാലും സന്നദ്ധ സേവനം ജീവിത വ്രതമാക്കി. പണമുണ്ടാക്കാനാണെങ്കില്‍
മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛന്‍
നല്‍കിയ ഉപദേശം. അതുകൊണ്ടുതന്നെ പരിശോധന ഫീസ് തുച്ഛമായ തുകയാക്കി.
വിലകുറഞ്ഞ ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിക്കുക.
മരുന്നുകമ്പനികളുടെയും കോര്‍പറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും
ഡോക്ടര്‍ വീഴാത്തതിനാല്‍ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല.
സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണെന്ന് രൈരു ഗോപാലന്‍ ഡോക്ടര്‍
പറയുന്നത് വെറും വാക്കല്ല. അമ്പതിലേറെ വര്‍ഷം കണ്ണൂരുകാരുടെ ആരോഗ്യം
കാത്ത ശേഷമാണ് ജനകീയ ഡോക്ടര്‍ പരിശോധന നിര്‍ത്തുന്നത്.