ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ഇന്ന്. കരുത്തരായ മോഹൻബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റിയുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരങ്കൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് മോഹൻ ബഗാൻ കളിക്കാൻ ഇറങ്ങുന്നത്.