കളഞ്ഞുകിട്ടിയ വാച്ച് തിരികെ നൽകിയ ഇന്ത്യൻ ബാലനെ ദുബായ് പൊലീസ് ആദരിച്ചു. ദുബായിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പിതാവിനൊപ്പം നടക്കുമ്പോൾ മുഹമ്മദ് അയാൻ യൂനിസ് എന്ന കുട്ടിക്കാണ് വിനോദ സഞ്ചാരിയുടെ ഒരു വാച്ച് കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ കുട്ടി ദുബായ് പോലീസിനെ സമീപിക്കുകയും വാച്ച് കൈമാറുകയും ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യസന്ധതയ്ക്ക് കുട്ടിയെ അനുമോദിക്കാന്‍ തീരുമാനിച്ചത് .
വാച്ച് നഷ്ടപ്പെട്ട വിവരം വിനോദസഞ്ചാരി പോലീസിൽ അറിയിച്ചു. കുട്കുട്ടി വാച്ച് നല്‍കിയതോടെ പൊലീസ് വിനോദ സഞ്ചാരിയുമായി ബന്ധപ്പെടുകയും വാച്ച് കൈമാറുകയും ചെയ്തു. യുഎഇയിലെ ഉയർന്ന ധാർമ്മിക നിലവാരവും സുരക്ഷയുമാണ് കുട്ടിയുടെ പ്രവൃത്തിയിൽ പ്രതിഫലിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് മുഹമ്മദ് അയാൻ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. അയൻ്റെ പ്രവൃത്തി അനുകരിക്കാനും കളഞ്ഞുകിട്ടിയ വസ്തുക്കൾ സ്മാർട്ട് പോലീസ് സ്റ്റേഷനുകളിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിന് കൈമാറാനും ദുബായ് പോലീസ് എല്ലാവരോടും ആവശ്യപ്പെട്ടു.