കനത്ത മഴയില്‍ വന്‍ നാശ നഷ്ട്ടം ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു..... #Heavy_Rain_Alert
By
News Desk
on
മേയ് 29, 2024
കനത്ത മഴയിൽ തിരുവനന്തപുരത്ത് ചിലയിലിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശനഷ്ടം. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 16.36 ഹെക്ടർ പ്രദേശത്തെ വാഴ കൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും മഴയിൽ നശിച്ചു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ യു.പി സ്‌കൂളിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് പേരാണുള്ളത്.
ജില്ലയിൽ നിലവിൽ നാല് ക്യാമ്പുകളിലായി 14 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. പൊഴിയൂർ ഗവൺമെന്റ് യുപിഎസിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ നാല് പേരും, കോട്ടുകാൽ സെന്റ് ജോസഫ് എൽപിഎസിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 14 പേരും, വലിയ തുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങളിൽ നിന്നായി 11 പേരുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പെയ്ത കനത്ത മഴയിൽ അഞ്ച് വീടുകൾക്ക് ഭാഗീക നാശനഷ്ടമുണ്ടായി.