സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാൻ സംയുക്ത സമരസമിതി ...#Driving_Test
By
News Desk
on
മേയ് 07, 2024
ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി ഇന്ന് സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കും. ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ പരിശോധന തടയും. പരീക്ഷണ ബഹിഷ്കരണത്തിൽ നിന്ന് സിഐടിയു താൽക്കാലികമായി പിന്മാറിയെങ്കിലും പരിഷ്കരണം അംഗീകരിക്കില്ലെന്ന് അറിയിച്ചു. 23ന് ഗതാഗത മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ തുറന്ന സമരം തുടരും.
പരിഷ്കരണം സിഐടിയു അംഗീകരിച്ച് കയ്യടിച്ചതാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണം എന്ന് ഗതാഗത കമ്മീഷണർ ഇന്നലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിഐടിയു അറിയിച്ചിരുന്നു. സമരം താത്കാലികമായി മാറ്റിവെച്ചതായി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി അനിൽ അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മുഖത്തടിക്കലാണെന്ന് ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി.പരിഷ്കരണം അംഗീകരിച്ച് സിഐടിയു നേതാക്കൾ കയ്യടിച്ചു എന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് സിടി അനിൽ പറഞ്ഞു. ഗതാഗത മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മന്ത്രിക്ക് തെറ്റായ ധാരണകളാണ്. ഇതൊരു മന്ത്രിക്ക് ചേർന്ന പണി അല്ല. സിഐടിയു ടെസ്റ്റ് ബഹിഷ്‌കരിക്കില്ല. ടെസ്റ്റിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.