പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം ; മകന്‍ വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു... #Crime_News


മകന്‍ പ്രേമിച് വിവാഹം കഴിച്ചതിനു അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന്‍ ഉള്‍പെടെ മൂന്നുപേര്‍ക്കെതിരെ കേസ്. പേരൂല്‍ കിഴക്കെക്കരയിലെ അടുക്കാടന്‍ വീട്ടില്‍ എം വി ലീലയെയാണ് (63) വെട്ടിപരിക്കേല്‍പ്പിച്ചത്.ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.കത്തിവാള്‍ കൊണ്ട്  തലയ്ക്ക് വെട്ടേറ്റ ലീലാവതിയെ പരിയാരത്തെ കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വിട്ടില്‍ വിനോദ് , എന്നിവരുടെ പേരിലാണ് കേസ്.

പവിത്രന്റെ മകള്‍ ലീലയുടെ മകനെ പ്രേമിച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം  കഴിച്ചിരുന്നു .ഇതിന്റെ പ്രതികാരമായി ലീലയുടെ വീട്ടില്‍ എത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേര്‍ന്ന് ലീലയുടെ ഭര്‍ത്താവ് എം .വി. രവീന്ദ്രനെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ ലീലയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയാണ് ഉണ്ടായത് . പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായതിനാലാണ്പരിയാരതേക്ക് മാറ്റിയിരുന്നത് .എല്ലാത്തിനേം വെട്ടികൊന്ന് പെട്രോള്‍ ഒഴിച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു .പ്രതികളെ പെരിങ്ങോം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0