പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ ... #Crime_News

 


നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശിയും അയൽവാസിയുമായ നെടുമ്പറക്കണ്ടിയിൽ പ്രജീഷ് (36)നെയാണ് നാദാപുരം ഡി വൈ എസ് പി .പി എൽ ഷൈജുവിൻ്റ നേതൃത്വത്തിലുള്ള സ്ക്വാർഡ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല കവർന്നത്.

MALAYORAM NEWS is licensed under CC BY 4.0