കെജ്രിവാൾ അകത്ത് തന്നെ, ഇടക്കാല ജാമ്യം നൽകാതെ കോടതി.. #AravindKejariwal


ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല.  റോസ് അവന്യൂ കോടതി കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി മെയ് 20 വരെ നീട്ടി.

  അതേസമയം, ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യത്തിൽ ഇന്ന് ഉത്തരവുണ്ടായില്ല.  ജാമ്യാപേക്ഷ അടുത്ത ദിവസം സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

  ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായി കെജ്രിവാളിന് ജാമ്യം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0