സംസ്ഥാനത്ത് ഇടിയോടും കാറ്റോടും കൂടിയ മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... #Alertസംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0