നായ കുറുകെ ചാടി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം..... #Accident_News


കോഴിക്കോട്: നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ്(50) ആണ് മരിച്ചത്.കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബത്തേരിയിലെ വ്യാപാരിയാണ് സുരേഷ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0