കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല ; 2024 ടൂർണമെൻ്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു... #Sports_News
By
News Desk
on
മേയ് 11, 2024
കോപ്പ അമേരിക്ക 2024 ടൂർണമെൻ്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം നെയ്മർ പരിക്ക് മൂലം ജൂനിയർ ടീമിലില്ല. മധ്യനിര താരം കാസെമിറോയും പുറത്തായി. ടോട്ടൻഹാം താരം റിച്ചാർലിസണും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കിനോസ് എന്നിവരാണ് ടീമിൽ ഇടം നേടിയത്.
ഒക്ടോബറിൽ ഉറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മർ ജൂനിയറിന് ഗുരുതരമായി പരിക്കേറ്റെന്നും കോപ്പ അമേരിക്ക നഷ്ടമാകുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ തിരിച്ചെത്താൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കി. ജൂൺ 21 മുതൽ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ.