അമ്പതു ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കെജ്രിവാൾ പുറത്ത് ; ഇന്നു മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും ...#Aravind_kejiriwal

 


ഡൽഹി മദ്യവിൽപ്പന കേസിൽ ഇടക്കാല ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. രാവിലെ 11 മണിക്ക് ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന കെജ്‌രിവാൾ ഉച്ചയ്ക്ക് ഒരു മണിക്ക് ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും. ദക്ഷിണ ഡൽഹി മണ്ഡലത്തിൽ വൈകിട്ട് അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ. റോഡ് ഷോ വിജയിപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.

50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് കെജ്രിവാൾ പുറത്തിറങ്ങിയത്. ജൂൺ 1 വരെ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ജൂൺ 2 ന് മടങ്ങാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സാക്ഷികളുമായി ബന്ധപ്പെടരുതെന്ന കർശന ഉപാധികളോടെ 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. കെജ്‌രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ പ്രശ്‌നമില്ലെന്ന് കോടതി ഇഡിയോട് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ആം ആദ്മി പാർട്ടിയുടെ വിജയവും ജാമ്യാപേക്ഷയും ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ഗോപാൽ റാവു പറഞ്ഞു.

ജൂൺ 1 വരെ ജാമ്യം.ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ജാമ്യം അനുവദിച്ച കോടതി കർശന ഉപാധികൾ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡൽഹി സെക്രട്ടേറിയറ്റിലേക്കോ പോകരുത്. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത്. സാക്ഷികളുമായി ബന്ധപ്പെടരുതെന്ന് വ്യവസ്ഥകൾ നൽകി. ഇ ഡിക്കെതിരെയും കോടതിയുടെ പരാമര്‍ശം ഉണ്ടായി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഇഡിയുടെ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി 1.5 വര്‍ഷം അന്വേഷണം നടത്തിയതിനാല്‍ നേരത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നെന്ന് നിരീക്ഷിച്ചു. കെജ്‌രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ പ്രശ്‌നമില്ലെന്ന് കോടതി ഇഡിയോട് പറഞ്ഞു.കെജ്‌രിവാളിൻ്റെ താൽക്കാലിക മോചനം ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ കരുത്ത് പകരും.

MALAYORAM NEWS is licensed under CC BY 4.0