സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം... #CBSE_Results
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും. രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക. വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് results.cbse.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ സംഘം പോർട്ടൽ, SMS സൗകര്യം എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാകും.