ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികൾ സെമിയിൽ മോഹൻ ബഗാനെ നേരിടും.
പോയിൻ്റ് പട്ടികയിൽ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ഫിനിഷ് ചെയ്തു. ആദ്യഘട്ടത്തിൽ തകർപ്പൻ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തിൽ അവിശ്വസനീയമാംവിധം തകർന്നു. ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെയും രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തിൽ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ, രണ്ടാം പാദത്തിൽ 10 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരോട് പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ ഒഡീഷയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും രണ്ടാം പാദത്തിൽ പരാജയപ്പെടുകയും ചെയ്തു.
തുടരെ താരങ്ങൾക്കേറ്റ പരുക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണ ക്യാപ്റ്റൻ ദിമിട്രിയോസ് ഡയമൻ്റകോസ് ഇന്ന് കളിക്കുന്നത് സംശയമാണ്. എന്തായാലും പരിക്ക് മൂലം പുറത്തിരുന്ന സ്റ്റാർ താരം അഡ്രിയാൻ ലൂണ ഇന്ന് കളിച്ചേക്കുമെന്ന ആവേശത്തിലാണ് ആരാധകർ. പ്രബീർ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് പുറത്താണ്. അതുകൊണ്ട് തന്നെ ഒഡീഷയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കുക എളുപ്പമല്ല.