മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി... #MedicalCollege
By
News Desk
on
ഏപ്രിൽ 19, 2024
കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികളില്ലായിരുന്നു.
10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് പന്നി പുറത്തേക്ക് പോയി. സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല.