ഐ പി എൽ ; രണ്ടാം വിജയം സ്വന്തമാക്കി ഡൽഹി #SportsNews

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് രണ്ടാം ജയം. ആറ് വിക്കറ്റിനാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ പരാജയപ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. 55 റൺസെടുത്ത ജേക്ക് ഫ്രേസർ മക്‌ഗുർക്ക് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. 41 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെ ഇന്നിങ്‌സും നിർണായകമായി.
  ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. നേരത്തെ തകർച്ചയ്ക്ക് ശേഷം ആയുഷ് ബഡോണിയുടെ പ്രകടനമാണ് ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ബതോണി പുറത്താകാതെ 55 റൺസെടുത്തു. കുൽദീപ് യാദവ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി. തോൽവിയോടെ ലക്‌നൗവിന് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരവും നഷ്ടമായി. രണ്ടാം ജയത്തോടെ ഡൽഹി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. ആർസിബി ഇപ്പോൾ അവസാന സ്ഥാനത്താണ്.
 ഫ്രേസർ മക്ഗുർക്ക് 35 പന്തിൽ 55 റൺസെടുത്തു. ഋഷഭ് പന്ത് 24 പന്തിൽ 41 റൺസെടുത്തു. 22 പന്തിൽ 32 റൺസാണ് പൃഥ്വി ഷാ നേടിയത്.
MALAYORAM NEWS is licensed under CC BY 4.0