ഗുജറാത്തിലെ കച്ചിൽ കണ്ടെത്തിയ ഫോസിൽ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പാമ്പിൻ്റെതാണെന്ന് ഐ.ഐ.ടി. റൂർക്കിയിലെ ഗവേഷകർ. വർഷങ്ങളുടെ പഠനത്തിനൊടുവിൽ ഈ പാമ്പ് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണെന്ന് സ്ഥിരീകരിച്ചു.
ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ് റെക്സിനെക്കാളും (Tyrannosaurus Rex) വലിപ്പമുള്ളതായിരുന്നു ഈ പാമ്പെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഈ പാമ്പിന് വാസുകി ഇൻഡിക്കസ് (Vasuki Indicus) എന്നാണ് പേര്. പുരാണങ്ങളിൽ ശിവൻ്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന സർപ്പമാണ് വാസുകി.
വിഷമില്ലാത്ത പെരുമ്പാമ്പ് ആയിരിക്കണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പഠനമനുസരിച്ച്, പാമ്പിന് 11 മുതൽ 15 മീറ്റർ വരെ (ഏകദേശം 50 അടി) നീളവും ഒരു ടൺ ഭാരവും ഉണ്ടായിരിക്കണം.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.