വിമര്‍ശന പോസ്റ്റില്‍ 'അശോക ചക്രം' ; ഒടുവില്‍ മാപ്പ്, വീണ്ടും വിവാദത്തിലായി മാലിദ്വീപ് #Maldive

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ വിവാദമായ മാലിദ്വീപ് മുൻ മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വിമർശനം ശക്തമാകുന്നു. പ്രസിഡണ്ട് മുഹമ്മദ് മുയിസുവിൻ്റെ പാർട്ടി അംഗമായ മറിയം ഷിയുനയുടെ പോസ്റ്റാണ് വിവാദമായത്.


 പ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്കെതിരായ പോസ്റ്റിൽ അശോകചക്രത്തിന് സമാനമായ ചിഹ്നം പ്രത്യക്ഷപ്പെട്ടതോടെ ഇവർ ഷെയർ ചെയ്ത പോസ്റ്റ് ഇന്ത്യൻ പതാകയാണെന്ന തെറ്റിദ്ധാരണയുണ്ടായി. തൻ്റെ പോസ്റ്റ് കാരണമുണ്ടായ തെറ്റിദ്ധാരണയിൽ ക്ഷമാപണം നടത്തുന്നതായി അവര്‍ പിന്നീട് X വഴി അറിയിച്ചു.

ഇന്ത്യയുമായുള്ള പരസ്പര വിശ്വാസവും ബന്ധവും മഹത്തരമാണെന്നും ഭാവിയിൽ എന്ത് ആശയങ്ങൾ പങ്കുവെച്ചാലും ജാഗ്രത പുലർത്തുമെന്നും അവർ പറഞ്ഞു. എംഡിപി പാർട്ടി പോസ്റ്ററിലെ വടക്ക് നോക്കി യന്ത്രത്തിന്  പകരം അശോക ചക്രത്തിന് സമാനമായ ചിഹ്നം നൽകിയിരുന്നു. പ്രസിഡൻ്റ് മുയിസു അധികാരമേറ്റതിന് ശേഷം ഇന്ത്യയുമായുള്ള മാലദ്വീപിൻ്റെ ബന്ധം തകർന്നതിന് പിന്നാലെ ഇത്തരമൊരു പോസ്റ്റും വിവാദത്തിലായി.

MALAYORAM NEWS is licensed under CC BY 4.0