അന്തിമ സ്ഥാനാർത്ഥിത്വത്തിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ പേരിൽ മാറ്റം വരുത്തിയ നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കെ സുധാകരൻ s/o രാമുണ്ണി വി എന്ന പേര് വെളിപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉറപ്പ് നൽകിയതായി യു ഡി എഫ് അറിയിച്ചു.
കണ്ണൂരിൽ കെ സുധാകരനെന്ന പേരിൽ രണ്ട് അപരന്മാർ ഉണ്ടായിരുന്നതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് മാറ്റി. തുടർന്ന് കെ സുധാകരൻ്റെ പേരിനൊപ്പം പിതാവിൻ്റെ പേരും ചേർത്ത് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തുടർന്നാണ് പേര് മാറ്റിയ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് കൗളുമായി കെ സുധാകരൻ ഫോണിൽ സംസാരിച്ചു. പേര് കെ.സുധാകരൻ എന്ന് തന്നെ നില നിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായി യുഡിഎഫ് അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.