സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി ; വിധിയെഴുതി കേരളം ... #LoksabhaElection2024
By
News Desk
on
ഏപ്രിൽ 27, 2024
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും കേരളം വിധിയെഴുതി. നിശ്ചിത സമയപരിധി കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട ശേഷമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. സംസ്ഥാനത്ത് 70.35 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്ക് വരുമ്പോൾ ഇത് ഉയരുമെന്നാണ് കരുതുന്നത്.
വടകര ലോക്‌സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിലെ 141-ാം ബൂത്തിലാണ് അവസാന പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആളും വോട്ട് രേഖപ്പെടുത്തിയത്. പതിനൊന്ന് മണ്ഡലങ്ങളിൽ 70 ശതമാനം പോളിംഗ്. കോഴിക്കോട് ജില്ലയിലെ 281 ബൂത്തുകളിലെ വോട്ടെടുപ്പ് രാത്രി 10.30ന് അവസാനിച്ചു.
കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് (75.74%). പത്തനംതിട്ടയാണ് (63.35%) ഏറ്റവും കുറവ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങൽ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, എറണാകുളം 68.10%, ചാലക്കുടി 71.612%, പാലക്കാട് 7.2%. തൃശൂർ .66%, പൊന്നാനി 67.93% , മലപ്പുറം 71.68%, കോഴിക്കോട് 73.34%, വയനാട് 72.85%, വടകര 73.36%, കണ്ണൂർ 75.74%, കാസർകോട് 74.28%.