മുന്നറിയിപ്പ് ഇല്ലാതെ KSEB വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി ... #KeralaNews
മലപ്പുറം വളാഞ്ചേരിയിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകൻ്റെ 1500 കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തിത്തിമൽ അബ്ദുള്ളയുടെ കോഴിഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റപ്പണികൾക്കായി ഇന്നലെ അഞ്ചു മണിക്കൂർ വൈദ്യുതി മുടങ്ങി.
11500 കോഴികളെ വളർത്തുന്ന അബ്ദുള്ളയുടെ ഫാമിൽ 1500 കോഴികൾ ചത്തു. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനാൽ കടുത്ത ചൂടും വെള്ളമില്ലാതെയും കോഴികൾ ചത്തു. മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ അബ്ദുള്ള പറഞ്ഞു
പണ്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. പകരം സംവിധാനം ഒരുക്കാൻ സാധിച്ചു. ഇത്തവണ അതുണ്ടായില്ല. വൈദ്യുതി ഭാഗികമായി മാത്രം വിച്ഛേദിച്ചതിനാലാണ് മുന്നറിയിപ്പ് നൽകാത്തതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.