കെകെ ശൈലജക്കെതിരായ ‘റാണിയമ്മ’ പരാമർശം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ് ... #CyberCrime

 വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപ പരാർശത്തിൽ കേസെടുത്ത് പൊലീസ്. റാണിയമ്മ പരാമർശത്തിനെതിരെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് സ്വമേധയ കേസെടുത്തത്.വിനില്‍  കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.


റാണിയമ്മ പരാമർശം നടത്തി വ്യക്തിഹത്യ നടത്തി, സ്ഥാനാർത്ഥിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി എന്നതുൾപ്പെടെ എഫ്‌ഐആറിൽ പറയുന്നു. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.  കഴിഞ്ഞ ദിവസം കോഴിക്കോട് സൈബർ പോലീസിന് സമാനമായ പരാതികൾ ലഭിച്ചതിനെ തുടർന്ന് കേസെടുത്തിട്ടുണ്ട്. നിലവിൽ ഒമ്പത് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0