ജമ്മുകാശ്മീർന്റെ സംസ്ഥാന പദവി ഉടൻ പുനസ്ഥാപിക്കും ;പ്രധാനമന്ത്രി നരേന്ദ്രമോദി...#Kashmir

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പ് നൽകി. സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ ജിതേന്ദ്ര സിങ്ങിനായി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉധംപൂരിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.

  ഈ തിരഞ്ഞെടുപ്പ് കേവലം എംപിമാരെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും രാജ്യത്ത് ശക്തമായ സർക്കാർ രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയും മറ്റ് എല്ലാ പാർട്ടികളും ജമ്മു കശ്മീരിനെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഈ കുടുംബം നടത്തുന്ന പാർട്ടികളോളം ജമ്മു കശ്മീരിന് ആരും വരുത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയ പാർട്ടി എന്നാൽ കുടുംബമാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.

  “1992ലെ ‘ഏകഥ യാത്ര’യിൽ എനിക്ക് ഇവിടെ വലിയ സ്വീകരണം ലഭിച്ചതായി ഞാൻ ഓർക്കുന്നു. അക്കാലത്ത് കശ്മീരിലെ ലാൽ ചൗക്കിൽ 'തിരംഗ' ഉയർത്തുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. 2014-ൽ, എല്ലാവർക്കുമായി ഞാൻ നിങ്ങൾക്ക് ആശ്വാസം വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം നിറവേറ്റി. തീവ്രവാദം, വിഘടനവാദം, കല്ലേറ്, അതിർത്തി കടന്നുള്ള വെടിവയ്പ്പ് എന്നിവ തിരഞ്ഞെടുപ്പ് വിഷയങ്ങളല്ലാത്തത് ഇതാദ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  ജമ്മു കശ്മീരിലെ ജനങ്ങളുടെ ദീർഘനാളത്തെ ദുരിതത്തിന് അറുതിവരുത്തുമെന്ന തൻ്റെ വാഗ്ദാനം നിറവേറ്റിയതായി മോദി പറഞ്ഞു. ഒന്നര മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി ജമ്മു കശ്മീർ സന്ദർശിക്കുന്നത്. ഉധംപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും സിംഗ് വീണ്ടും ജനവിധി തേടുന്നു. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും.
MALAYORAM NEWS is licensed under CC BY 4.0