സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡിലേക്ക്...#Gold Rate

 


സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ വീണ്ടും. സ്വർണവില ഇന്ന് 80 രൂപ ഉയർന്ന് 52,960 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. ഏപ്രിലിൽ ഇതുവരെ പവൻ വില 2080 രൂപയായി ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രേഖപ്പെടുത്തുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വർധനവുണ്ടായി.

കഴിഞ്ഞ മാസം 29നാണ് സ്വർണവില ആദ്യമായി 50,000 കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കുതിച്ചുയരുന്ന സ്വർണ വില ഈ മാസം മൂന്നാം തീയതി മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അൻപതിനായിരം കടന്ന സ്വർണവില ഉടൻ അറുപതിനായിരം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

ഓഹരി വിപണിയിൽ ഇടിവുണ്ടാകുമ്പോഴാണ് സാധാരണയായി സ്വർണ വില ഉയരുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ഓഹരി വിപണിയും സ്വർണ്ണ വിപണിയും കുതിച്ചുയരുകയാണ്. ആഗോളതലത്തിൽ സ്വർണവിലയിലുണ്ടായ വർധനയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതും വില പ്രതിഫലിപ്പിച്ചു.

MALAYORAM NEWS is licensed under CC BY 4.0