അവഹേളനം തുടരുന്നു, പരാതിയുമായി എൽഡിഎഫ്...#ElectionNews

 കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി മുദ്രാവാക്യത്തിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനും കലക്ടർക്കും പരാതി നൽകി. വടകര അഞ്ചുവിളക്കിന് സമീപം യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കൊവിഡ് കള്ളി, കാട്ടുകള്ളി തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.

സംഭവത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ്. യു.ഡി.എഫിൻ്റെ ഇത്തരം കുപ്രചരണങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ ശക്തമായ എതിർപ്പുണ്ടെന്നും പരാതിയിൽ പറയുന്നു.