സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് സംബന്ധിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. ഇത് തെറ്റായ നടപടിയാണെന്നും കത്തിൽ പറയുന്നു... #Election


സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് സംബന്ധിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. ഇത് തെറ്റായ നടപടിയാണെന്നും കത്തിൽ പറയുന്നു.

  നടപടി നിയമവിരുദ്ധവും അപലപനീയവുമാണ്. എൽഡിഎഫിനെതിരെ മോദി സർക്കാരിൻ്റെ ആസൂത്രിത രാഷ്ട്രീയ നീക്കമാണിത്. നേരത്തെ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പിന് വിരുദ്ധമാണ് നടപടി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ലംഘനമാണിത്.  തിരഞ്ഞെടുപ്പ്നടപടികൾ പൂർത്തിയാകുന്നതുവരെ ഉത്തരവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ആദായനികുതി വകുപ്പിന് നിർദേശം നൽകണമെന്നും കത്തിൽ പറയുന്നു.

  തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപയുണ്ടെന്ന് വെളിപ്പെടുത്തൽ. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇതിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചതായി കണ്ടെത്തി. സിപിഎമ്മിൻ്റെ ബാങ്ക് അക്കൗണ്ടുകൾ കർശന നിരീക്ഷണത്തിലായിരിക്കെയാണ് പണം പിൻവലിച്ചത്. തുടർന്ന് പരിശോധന നടന്നു.

  തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒറ്റയടിക്ക് ഒരു കോടി രൂപ പിൻവലിച്ചു. ഇതിന് മുമ്പും ലക്ഷക്കണക്കിന് രൂപ പിൻവലിച്ചിട്ടുണ്ട്. തുടർന്ന് രണ്ട് ദിവസമായി ബാങ്കിൽ ആദായനികുതി പരിശോധന നടത്തി. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ബാങ്കിൽ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇഡിയുടെ കത്തെ തുടർന്നാണ് കണ്ടെത്തൽ.
MALAYORAM NEWS is licensed under CC BY 4.0