തിരഞ്ഞെടുപ്പിൽ മറിയുന്നത് കോടികൾ, പിടിച്ചെടുത്തത് സ്വർണവും പണവും #Election

കർണാടകയിൽ അനധികൃത പണവും സ്വർണവും വെള്ളിയും പിടികൂടി ബെല്ലാരിയിലെ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളിൽ നിന്ന് രേഖകളില്ലാത്ത പണവും സ്വർണവും കണ്ടെത്തി.  5.60 കോടി രൂപയും മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളി ആഭരണങ്ങളും 68 വെള്ളിക്കട്ടികളും പിടിച്ചെടുത്തു.  ഇവയുടെ ആകെ മൂല്യം 7.60 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോർട്ട്.

  സംഭവത്തിൽ ഹവാല ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  കർണാടക പോലീസ് ആക്ട് സെക്ഷൻ 98 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  കേസിൽ കൂടുതൽ അന്വേഷണത്തിനായി കണ്ടെത്തിയ വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.


  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം പണവും മറ്റും കൈമാറ്റം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടികൂടിയത്.  കണ്ടെടുത്ത പണവും മറ്റ് വസ്തുക്കളും ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയ പാർട്ടിക്കോ കൈമാറാൻ സൂക്ഷിച്ചിരുന്നതാണോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0