റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു ...#Accident

 


റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു.പാലാ കണ്ടിയുറുമ്പ് കളപ്പുരയിൽ ആശ സയനൻ (56)  ആണ്  മരിച്ചത്.പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ.
രണ്ട് ദിവസം മുമ്പായിരുന്നു അപകടം. പാലാ മൂന്നാനി മേഖലയിലാണ് അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ പൊട്ടുകയും ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മാർ ഷ്ലീവ മെഡിസിനിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.