തിരുവനന്തപുരത്ത് ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ജനയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടും ചുമത്തിയിട്ടുണ്ട്. കേസിൽ അമ്മയെ രണ്ടാം പ്രതിയാക്കി.
രണ്ടാനച്ഛനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ഏഴുവയസ്സുകാരനാണ് രണ്ടാനച്ഛൻ്റെ ക്രൂര പീഡനം. ചൂടുള്ള ചട്ടുകം ഉപയോഗിച്ച് കുട്ടിയെ പൊള്ളിച്ച ശേഷം മുളകു പുരട്ടിയതായും പരാതിയിൽ പറയുന്നു.
കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മ തടഞ്ഞില്ലെന്നും ആരോപണമുയർന്നിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ എടുത്തതും ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയതും. കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛൻ തുടർച്ചയായി മർദിച്ചിരുന്നു.
ചട്ടുകം ഉപയോഗിച്ച് കുട്ടിയുടെ വയറ് ചൂടാക്കി കത്തിച്ച ശേഷം കുട്ടിക്ക് പച്ചമുളക് തീറ്റിച്ചുവെന്നാണ് പരാതി.നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.