ഗൂഗിൾ പേ അനൗൺസ്മെന്റ് കേട്ടില്ല; പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്... #Crime

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്‌മെൻ്റ് ശബ്ദം കേട്ടില്ല, പെട്രോൾ പമ്പിലുണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്കേറ്റു. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് സംഭവം. പമ്പിലെ ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. പിന്നീട് ചോദിക്കാനെത്തിയ നാട്ടുകാരനും തലയോലപ്പറമ്പ് ജംഗ്ഷനിൽ വെട്ടേറ്റു.

  സംഭവത്തിൽ വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0