കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം... #Chess


 ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് വിജയിച്ചു. 9 പോയിൻ്റുമായി ഗുകേശ് ടൂർണമെൻ്റിലെ ചാമ്പ്യനായി. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹികാരു നകാമുറ സമനിലയിൽ പിരിഞ്ഞു.

ടൂർണമെൻ്റ് വിജയത്തോടെ, ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാൻ ഡി ഗുക്കെ യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെൻ്റിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റ്സ് ടൂർണമെൻ്റിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. ലോക ചാമ്പ്യന്മാരാകുമ്പോൾ മാഗ്നസ് കാൾസണും ഗാരി കാസ്പറോവിനും 22 വയസ്സായിരുന്നു. ഗുകേഷിൻ്റെ ചരിത്ര നേട്ടത്തിൽ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിൻ്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്ന് ആനന്ദ് 'എക്‌സി'ൽ പറഞ്ഞു.

ലോക ചെസ്സ് ചാമ്പ്യൻ്റെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റ്സ്. 2024 ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള പോരാട്ടത്തിൽ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും.