രണ്ടിടത്തുകൂടി പക്ഷിപ്പനി ;ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും ... #BirdFlue


 ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്നു. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ പക്ഷിപ്പനി സംശയിക്കുന്നു. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. 17,480 താറാവുകളെ കൊന്നു മറച്ചു. 34 തദ്ദേശ സ്ഥാപനങ്ങളിൽ താറാവ്, കോഴി ഇറച്ചി, മുട്ട എന്നിവയുടെ വിൽപന നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്ന് വളർത്തു പക്ഷികളും മുട്ടകളുമായി വരുന്ന വാഹനങ്ങൾ തിരിച്ചയക്കും. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയമിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0