പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ... #Obituary

 


ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്ത് വാളാംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകൾ അഖിലയാണ് മരിച്ചത്.  17 വയസ്സായിരുന്നു. നിലമ്പൂർ മാനവേദന്‍ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലാണ് പഠനം.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കുട്ടിയെ കാണാതാവുകയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപത്തെ വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

MALAYORAM NEWS is licensed under CC BY 4.0