പീഡന കേസിൽ പ്രതിയായ വിവാദ ആൾദൈവം സന്തോഷ് മാധവൻ മരിച്ചു. #SanthoshMadhavan

ഭൂമി തട്ടിപ്പ് കേസുകളിലും പീഡനക്കേസുകളിലും പ്രതിയായ സന്തോഷ് മാധവൻ മരിച്ചു.  ഹൃദ്രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു.
സാമ്പത്തിക, ഭൂമി തട്ടിപ്പ് കേസുകളിൽ പ്രതിയായ സന്തോഷ് മാധവൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷിക്കപ്പെട്ടത്.  വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ സന്തോഷ് മാധവൻ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നില്ല.

ഇടുക്കി കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവൻ അമൃത ചൈതന്യ എന്ന പേരിലും അറിയപ്പെട്ടിരുന്നു.