ഇൻസ്റ്റാഗ്രാമും ഫേസ്‌ബുക്കും കിട്ടുന്നില്ലേ ? പേടിക്കേണ്ട, ഹാക്ക് ചെയ്തതല്ല ആഗോളതലത്തിൽ സെർവർ പണിമുടക്കിയതാണ്.. #InstagramDown


പ്രമുഖ സോഷ്യൽ മീഡിയ അപ്ലിക്കേഷനുകൾ ആയ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, ത്രെഡ് എന്നിവ ആഗോളതലത്തിൽ പണിമുടക്കി. സെർവർ തകരാറാണ് കാരണമെന്ന് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ആപ്ലിക്ലേഷനുകളിലും വെബ്സൈറ്റുകളിലും ഒരേപോലെ ലഭ്യമല്ലാതായിരിക്കുന്നത് പല ഉപഭോക്താക്കളെയും ആശങ്കയിലാക്കി..


അകൗണ്ടുകൾ ഹാക്ക് ചെയ്തത് ആണോ എന്നുള്ള ആശങ്കയാണ് ആദ്യം ഉണ്ടായിരുന്നത് എങ്കിലും പിന്നീട് സെർവർ തകരാറായിരിക്കാം കാരണം എന്നുള്ള ടെക് ലോകത്തെ വിദഗ്ധരുടെ അഭിപ്രായം വന്നതോടെയാണ് മിക്കവർക്കും ആശങ്ക അകന്നത്. 


വൈറൽ ആയി ഹാഷ് ടാഗുകൾ.

ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കിയതോടെ ട്വിറ്ററിൽ #InstagramDown #FacebookDown എന്നീ ഹാഷ് ടാഗുകൾ ട്രെന്റിങ്ങായി. പലരും ലോഗിൻ എറർ പേജ് ഉൾപ്പടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഔപചാരികമായ വിശദീകരണം വരുന്നത് വരെ എന്താണ് യഥാർത്ഥ കാരണം എന്നുള്ളത് അവ്യക്തമായിരിക്കും. പുതിയ അപ്‌ഡേറ്റുകൾക്കായി സൈറ്റുകൾ ഡൗൺ ചെയ്തതാകാം എന്നും ചില ടെക് ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.