യാത്രക്കാരെ വലച്ച് സാങ്കേതിക തകരാര്‍, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും നിശ്ചലമായി. #IndianRailwayWebsiteDown


റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള ഐആർസിടിസി വെബ്സൈറ്റ് പ്രവർത്തനരഹിതമായി,  ഇന്ന് രാവിലെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് അതിന് സാധിക്കുന്നില്ല. സാങ്കേതിക തകരാറാണ് കാരണമെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും റെയിൽവേ അറിയിച്ചുവെങ്കിലും ഹാക്കിംഗ് ആണെന്ന് ചില ഹാൻ്റിലുകൾ റിപ്പോര്‍ട്ട് ചെയ്തു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്‍റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. രാവിലെ 8 മുതൽ പരാതികൾ വന്നുതുടങ്ങി. പേയ്‌മെന്റിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഉപയോക്താക്കൾ പരാതിപ്പെട്ടു. തത്കാല്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപെട്ടതിനാല്‍ നിരവധി യാത്രക്കാരാണ് വലഞ്ഞത്.