നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ് അലയൻസ്- ‘ഇന്ത്യ’ എന്ന് പേര്. ബിജെപിയുടെ വർഗീയ, ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടത്തിന് കരുത്തുറ്റ പോർമുഖം തുറക്കാൻ ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർടികളുടെ യോഗമാണ് പേര് പ്രഖ്യാപിച്ചത്.