പ്രശസ്ത സിനിമാ-സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചു എന്ന വ്യാജ വാർത്ത. ടി എസ് രാജു അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് സ്ഥിരീകരിച്ച് പ്രമുഖ നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ.
നടൻ അജു വർഗീസാണ് ടി എസ് രാജു അന്തരിച്ച വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ താരത്തെ തെറ്റിദ്ധരിപ്പിച്ചു. പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രമുഖ മാധ്യമങ്ങളും വാർത്ത നൽകിയത്.
മലയാള സിനിമകളിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി എസ് രാജു. ജോക്കർ എന്ന സിനിമയിലെ സർക്കസ് ഓപ്പറേറ്ററായ ഗോവിന്ദൻ സാബ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.