ആദിപുരുഷ് സിനിമ : ഹനുമാന്റെ സീറ്റിൽ ഇരുന്നു, യുവാവിന് അടി.. #Adipurush

'ആദിപുരുഷ്' സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കണമെന്നായിരുന്നു നിർമ്മാതാവ് ഓം റൗത്തിന്റെ അഭ്യർത്ഥന. തെലങ്കാനയിലെ ഹൈദരാബാദിലെ ഭ്രമരംബ തിയേറ്ററിൽ ഹനുമാന്‌ മാറ്റിവച്ച സീറ്റിൽ ഇരുന്ന യുവാവിന്‌ മർദനമേറ്റു എന്നാണ്‌ പുറത്തുവരുന്ന വാർത്ത. ട്വിറ്ററിലാണ്‌ മർദനമേറ്റെന്നുള്ള വിവരവും വീഡിയോയും പ്രചരിക്കുന്നത്‌.