സംസ്ഥാനത്ത് ചൂട് കനക്കും, അതി താപനിലാ മുന്നറിയിപ്പ്.. പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം.. #HighTemperatureAlert

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസും (2 ഡിഗ്രി സെൽഷ്യസ് – 4 ഡിഗ്രി സെൽഷ്യസ് വരെ അധികം) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച മലയോര മേഖലകൾക്ക് പുറമേ, ഈ ജില്ലകളിലും ചൂടും ഈർപ്പവും ഉള്ള അവസ്ഥയ്ക്ക് സാധ്യതയുണ്ട്.