അരിക്കൊമ്പൻ അക്രമം വീണ്ടും.. #Arikkomban

തമിഴ്നാട്ടിലെ റേഷൻ കടയിലും അരിക്കൊമ്പൻ എത്തി.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമലയിൽ താമസിക്കുന്ന അരീക്കൊമ്പൻ മണലാർ എസ്റ്റേറ്റിന് സമീപത്തെ റേഷൻ കടയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു.  അതേസമയം, ആളപായമില്ല.  കട തകർക്കാൻ ശ്രമിച്ചത് അരിക്കൊമ്പനാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു.
 അരിക്കൊമ്പൻ ഞായറാഴ്ച വൈകീട്ട് ആറോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയിൽ എത്തി.  തുടർന്ന് റേഷൻ കടയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു.  എന്നാൽ ആന അരി എടുക്കുകയോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ലെന്നും അൽപസമയത്തിന് ശേഷം ആന മടങ്ങിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.  ഇതിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പിന്റെ കൈവശമുണ്ട്.

  തമിഴ്‌നാട് ചെക്‌പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് ഭാഗത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരിക്കൊമ്പൻ തമ്പടിച്ചിരിക്കുന്നത്.  എന്നാൽ അരീക്കൊമ്പൻ അവിടെ നിന്ന് പെരിയാർ കടുവാ സങ്കേതത്തിന് സമീപമുള്ള മണലാർ എസ്റ്റേറ്റിലേക്ക് മാറിയിരിക്കുകയാണ്.  അരീക്കൊമ്പൻ ഇവിടെ നിന്ന് പെരിയാർ സങ്കേതത്തിലേക്ക് മടങ്ങിയെത്തിയാൽ കേരളത്തിനും തമിഴ്‌നാടിനും ആശ്വാസമാകും.
MALAYORAM NEWS is licensed under CC BY 4.0