● ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയും പുകയും പൂർണമായും ശമിപ്പിച്ചു.അടുത്ത 48 മണിക്കൂറും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.
● പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മാര്‍ച്ച് 13 മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
● സംസ്ഥാനത്ത് ചൂട് റെക്കോഡ് വേഗത്തിൽ കുതിക്കുന്നു. ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയതായി
സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് പഠനത്തിൽ കണ്ടെത്തി.
● അമേരിക്കയിൽ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കു പിന്നാലെ ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കും പൂട്ടി. 48 മണിക്കൂറിനിടെ അടച്ചുപൂട്ടുന്ന അമേരിക്കയിലെ രണ്ടാമത്തെ ബാങ്കാണിത്.