#Acid_Attack : കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമം.


വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക >>

തളിപ്പറമ്പ  : കോടതി ജീവനക്കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളൽ എൽപ്പിച്ച സുഹൃത്ത് അറസ്റ്റിൽ. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശി കെ.സാഹിദ(45)ന് നേരെയാണ് ആക്രമണമുണ്ടായത്. പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചപ്പാരപ്പടവ് സ്വദേശിയും സർ സയ്യിദ് കോളജിലെ ക്ലർക്കുമായ അഷ്‌കറിനെ (52) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് മാർക്കറ്റ് റോഡിൽ ന്യൂസ് കോർണർ ജങ്ഷനിലായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സാഹിദയ്‌ക്കൊപ്പമുണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര കച്ചവടക്കാരൻ ജബ്ബാർ എന്നിവർക്കും പൊള്ളലേറ്റു. വഴിയാത്രക്കാരുടെ ദേഹത്തും ആസിഡ് തെറിച്ചു. അഷ്‌കറിനെതിരെ പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0