● ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ടെന്നീസിൽ നിന്ന് വിരമിച്ചു. ദുബൈ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ഡബിൾസ് ആദ്യറൗണ്ടിൽ പരാജയപ്പെട്ടതോടെയാണ് സാനിയയുടെ പ്രൊഫഷണൽ കരിയറിന് തിരശ്ശീല വീണത്.
● ബോളിവുഡിലെ പ്രമുഖ പുരസ്‌കാരമായ ദാദസാഹോബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യ മലയാളി താരമായി ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ചിത്രമായ ചുപ്പിലെ മികച്ച പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
● രാജ്യം വൻ വൈദ്യുതിപ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വൈദ്യുതിവിതരണം മുടങ്ങാതിരിക്കാൻ അസാധാരണ ഉത്തരവുമായി കേന്ദ്രസർക്കാർ. ഇറക്കുമതി കൽക്കരി ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന മുഴുവൻ നിലയങ്ങളും പൂർണതോതിൽ പ്രവർത്തിക്കണമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം.
● പഴയവീടുകളുടെ അറ്റകുറ്റപ്പണിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചവർക്ക് മൂന്ന് വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം. തദ്ദേശമന്ത്രി എം ബി രാജേഷിന്റെ നിർദേശാനുസരണമാണ് നടപടി.