കോഴിക്കോട് : നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ അമ്പാടി, അമൽ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് കസബ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം പീഡനത്തിനിരയായത്. സുഹൃത്തുക്കളായ പ്രതികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി. ശനിയാഴ്ച രാത്രി പെൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും അബോധാവസ്ഥയിലായ ശേഷം പീഡിപ്പിക്കുകയുമായിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. മൊബൈല് ഫോണില് നടത്തിയ അന്വേഷണത്തില് നഗരത്തിലെ ഒളിത്താവളത്തില് നിന്നാണ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.