● കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ 9.79 ലക്ഷം ഒഴിവുകൾ, ഇതിൽ 71.70% റെയിൽവേ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലാണെന്ന് പാർലമെന്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
● സുപ്രീം കോടതി ജസ്റ്റിസുമാരായി രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്യും, ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തപ്പെടും.
● അങ്കമാലി എരുമേലി ശബരി റെയിൽപ്പാതയുടെ പുതുക്കിയ പദ്ധതി ചിലവ് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ, ബജറ്റിൽ 100 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയ സാഹചര്യത്തിലാണ് പദ്ധതിക്ക് വേഗമേറുന്നത്.
● ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തലസ്ഥാന ജില്ലയും മുന്നേറുന്നു. കഴിഞ്ഞവർഷം ആകെ 30,58858 ആഭ്യന്തര സഞ്ചാരികളാണ് തിരുവനന്തപുരത്ത് എത്തിയത്.