കോഴിക്കോട് : കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിച്ച് കോഴിക്കോട്. ഒരു മത്സരം മാത്രം ശേഷിക്കെ 938 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. കോഴിക്കോടുമായി അവസാന ദിനം വരെ പോയിന്റിനായി പോരാടിയ കണ്ണൂർ 918 പോയിന്റുമായി രണ്ടാമതാണ്. 916 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്ത്.
ജനുവരി 3 മുതൽ 7 വരെ 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 14,000 കുട്ടികൾ പങ്കെടുത്തു. ഇത് എട്ടാം തവണയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്.