ഇന്നത്തെ പ്രധാന വാർത്തകൾ.. | #Headlines_Today | 14/01/2023

● ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി ഇന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.

● ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴലിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ എല്ലാ പട്ടണങ്ങളുടെയും താങ്ങൽശേഷി പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.

● ന്യൂയോർക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച, ലോകത്ത്‌ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും കേരളം മാത്രം.

● തരൂരിന് താക്കീത്: മുഖ്യമന്ത്രിക്കുപ്പായം ഊരണമെന്ന് ചെന്നിത്തല.

● രാജ്യത്തെ ബാങ്കുകള്‍ ദ്വിദിന പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഈ മാസം 30,31 തീയതികളിലാണ് പണിമുടക്ക്.
MALAYORAM NEWS is licensed under CC BY 4.0