ഇന്നത്തെ പ്രധാന വാർത്തകൾ | #Headlines_Today | 15/01/2023

● കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. നിതിന്‍ ഗഡ്കരിയുടെ നാഗ്പുര്‍ ഓഫിസില്‍ ഇന്നലെ രാവിലെയാണ് മൂന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത്. 

● ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. വെള്ളിയാഴ്ച ഹിമപാതത്തില്‍ മൂന്നു നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചിരുന്നു.

● അധ്യാപകരെ ടീച്ചർ എന്നു വിളിച്ചാൽ മതിയെന്ന തരത്തിലുള്ള നിർദേശം ബാലാവകാശ കമീഷനിൽനിന്ന് സർക്കാരിന്‌ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടില്ലെന്ന് കമീഷൻ ചെയർമാൻ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

● വയനാട്ടിൽ രണ്ടു ദിവസമായി നാടിനെ വിറപ്പിച്ച കടുവയെ കൂട്ടിലാക്കി.

● ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന് മുന്നറിയിപ്പ് നല്‍കിയ റിപ്പോര്‍ട്ട് സമ്മർദ്ധം മൂലം ഐഎസ്‌ആര്‍ഒ പിന്‍വലിച്ചു.